ഫാർമസിസ്റ്റ് : താത്കാലിക നിയമനം

At Malayalam
1 Min Read

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനത്തിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥിക്കൾക്കായി അഭിമുഖം നടത്തും. പ്രായപരിധി 18 – 4. രണ്ട് ഒഴിവുകളാണുള്ളത്.

യോഗ്യതകൾ : പ്ലസ്ടു,ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 26 വൈകീട്ട് 5 മണി. ഇന്റർവ്യു തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in.) പ്രസിദ്ധീകരിക്കും.

അപേക്ഷകർ അഭിമുഖത്തിനു ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അതിന്റെ പകർപ്പുകളും സഹിതം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0474 – 2575050.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment