എറണാകുളം കളമശേരി പോളിടെക്നിക്കിലെ ആൺ കുട്ടികളുടെ ഹോസ്റ്റലിൽ നടന്ന ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസിൽ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. കളമശേരി പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് ഇപ്പോൾ പിടിയിലായത്. ഇന്നലെ രാത്രിയാണ് അനുരാജിനെ പിടികൂടിയത്. അനുരാജിന്‍റെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കുകയാണ്. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായ മറ്റു പ്രതികള്‍ മൊഴി നൽകിയിരിക്കുന്നത്. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കളമശേരി ലഹരിക്കേസിൽ ഒരാൾ കൂടി പിടിയിൽ
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
