കൊല്ലം പാരിപ്പള്ളിയിൽ വീടിനു തീയിട്ട ശേഷം ആത്മഹത്യക്കു ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ. ഭാര്യാമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പാചകവാതക സിലിണ്ടർ തുറന്നു വിട്ട് വീടിനു തീയിട്ട ശേഷം പാരിപ്പള്ളി മീനമ്പലം സ്വദേശി മണിയപ്പൻ ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
മണിയപ്പൻ്റെ ഭാര്യാമാതാവ് രത്‌നമ്മ തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആത്‌മഹത്യയ്ക്കു ശ്രമിച്ച മണിയപ്പനും ഗുരുതരാവസ്ഥയിലാണ്. അക്രമത്തിൻ്റെ കാരണം വ്യക്തമല്ല. പൊലിസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.