സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിക്കുന്നു. ഈ മാസം 24 നാണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. മന്ത്രിമാരും പൊലീസ് – എക്സൈസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കും.
ലഹരി വസ്തുക്കളുടെ വിപണനത്തിനും വിൽപ്പനക്കുമെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കുന്ന തുടർ നടപടികളും യോഗത്തിൽ തീരുമാനിക്കും. കോളജ് ഹോസ്റ്റലുകളിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി വ്യാപകമായ തെരച്ചിലിനും പരിശോധനക്കുമാണ് രൂപം നൽകിയിരിക്കുന്നത്.