മലപ്പുറം ജില്ലയിലെ കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന ക്രൗൺ സ്വർണ വ്യാപാര കേന്ദ്രത്തിലെ കവർച്ചാ കേസിൽ മൂന്നു പ്രതികൾ പൊലീസ് പിടിയിലായി. പരാതിക്കാരൻ ശിവേഷ് തന്നെ പ്രതിയായ കേസിൽ സഹോദരൻ ബെൻസിൽ, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
മൂന്നു പ്രതികളുടെ കൂട്ടത്തിൽ സ്വർണക്കടയിലെ ജീവനക്കാരനായ ശിവേഷിന് ക്രിമിനൽ പശ്ചാത്തലവുമുണ്ട്. ശിവേഷിന്റെ പദ്ധതിയിലാണ് സ്വർണം തട്ടിയെടുത്തതെന്നും മറ്റുള്ളവർ തട്ടിപ്പിൽ ശിവേഷിന് സഹായികളായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.