പുതിയ ഡി ജി പി , വിശദാംശങ്ങൾ തേടി സർക്കാർ

At Malayalam
1 Min Read

പുതിയ സംസ്ഥാന പൊലിസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടു. 30 വർഷം സർവീസ് പൂർത്തിയാക്കിയ സംസ്ഥാനത്തെ പ്രധാനപ്പെട്ട ആറ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ നൽകാൻ ഡി ജി പി ഷേയ്ഖ് ദർവേഷ് സാഹിബ്ബിനോട് ഗവൺമെൻ്റ് നിർദേശിച്ചു. വരുന്ന ജൂൺ 30 ന് നിലവിലെ ഡി ജി പി യുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നിഥിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, സുരേഷ് രാജ്, എം ആർ അജിത്കുമാർ എന്നിവരുടെ വിവരങ്ങളാണ് ഡി ജി പി നൽകുക. അടുത്ത മാസം ഈ പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനു കൈമാറും. പട്ടികയിൽ നിന്നു മൂന്നുപേരെ കേന്ദ്രസർക്കാർ തെരഞ്ഞെടുക്കും. അതിൽ നിന്ന് ഒരാളെ സംസ്ഥാന സർക്കാർ ഡി ജി പി യായി നിശ്ചയിക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment