30 ലക്ഷം അല്ല സഖാവേ ഒരു ലക്ഷമാ എന്ന് കെ വി തോമസ്

At Malayalam
1 Min Read

മുൻമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരന് , സംസ്ഥാന സർക്കാരിൻ്റെ ഡെൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫ : കെ വി തോമസ് കത്തയച്ചു. തനിയ്ക്കെതിരെ സുധാകരൻ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിൻ്റെ വിശദീകരണം എന്ന നിലയ്ക്കാണ് കത്തെഴുതിയത്. തോമസിന് എല്ലാ മാസവും 30 ലക്ഷത്തോളം രൂപ സംസ്ഥാന സർക്കാരിൽ നിന്നു കിട്ടുന്നു എന്ന പ്രസ്താവന ശരിയല്ലെന്ന് കത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.

സംസ്ഥാന സർക്കാരിൻ്റെ സെൽഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ തനിയ്ക്ക് ഒരു ലക്ഷം രൂപ ഓണറേറിയം എന്ന നിലയിൽ കിട്ടുന്നുണ്ട്. തൻ്റെ വരുമാനം അധ്യാപകൻ എന്ന നിലയിലും മുൻ ജനപ്രതിനിധി എന്ന നിലയിലുമുള്ള പെൻഷൻ തുകയാണ്. കഴിഞ്ഞ ഒരു കൊല്ലം തൻ്റെ വിമാന യാത്രാ ചെലവ് അഞ്ചു ലക്ഷം രൂപയാണ്. തൻ്റെ ഹെഡ് ഓഫ് അക്കൗണ്ടിലാണ് മറ്റ് ഉദ്യോഗസ്ഥരുടെ യാത്രാ ചെലവും രേഖപ്പെടുത്തുന്നത്. അതിനാലാണ് യാത്രാ ബത്ത അധികമായി കാണുന്നത്.

‘പ്രിയ സഖാവ് ജി സുധാകരൻ ‘ എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്തിലാണ് സുധാകരനുള്ള മറുപടി തോമസ് നൽകിയിരിക്കുന്നത്. പിണറായി വിജയൻ എന്ന നേതാവിനോടൊപ്പം കേരളത്തിനു വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നതിൽ തനിയ്ക്ക് അഭിമാനമുണ്ടെന്നും കെ വി തോമസ് കത്തിൽ പറയുന്നുണ്ട്.

- Advertisement -
Share This Article
Leave a comment