തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റാൽ പണി തരുമെന്ന് കെ സുധാകരൻ

At Malayalam
0 Min Read

പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ്റെ വക ഭീഷണി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റാൽ പ്രാദേശിക നേതാക്കൾക്കെതിരെ കർശനമായ അച്ചടക്ക നടപടി എടുക്കുമെന്നാണ് സുധാകരൻ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആണ് സുധാകരൻ ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്ത് ഐക്യ മുന്നണിക്ക് അനുകൂലമായ കാലാവസ്ഥയാണ് ഉള്ളത്. പ്രാദേശിക നേതാക്കൾ അത് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണം. ഇല്ലെങ്കിൽ ഉറപ്പായും നടപടി ഉണ്ടാകുമെന്നും സുധാകരൻ മുന്നറിയിപ്പു നൽകി.

Share This Article
Leave a comment