എം ഡി എം എ പാക്കറ്റോടെ വിഴുങ്ങിയ യുവാവ് മരിച്ചു

At Malayalam
1 Min Read

എം ഡി എം എ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് താമരശേരിയിലാണ് സംഭവം. എം ഡി എം എയുമായി പോകുന്നതിനിടയിലാണ് കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദ് പൊലിസിനെ കണ്ട് ഭയന്ന് പിടിക്കപ്പെടുമെന്നായപ്പോൾ കയ്യിലിരുന്ന എം ഡി എം എ മൊത്തത്തിൽ വിഴുങ്ങിയത്. തുടർന്ന് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്നു രാവിലെ മരിച്ചു.

ഇയാളെ പൊലിസ് പിടി കൂടിയപ്പോഴാണ് താൻ എം ഡി എം എ വിഴുങ്ങിയതായി പറയുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ കൊണ്ടുപോയി എൻഡോസ്കോപ്പി ചെയ്തു നോക്കിയപ്പോൾ വയറിനുള്ളിൽ വെളുത്ത തരികൾ ഉള്ള പാക്കറ്റുകൾ കണ്ടെത്തിയിരുന്നു. ഉടൻതന്നെ ഡോക്ടർമാർ ചികിത്സ തുടങ്ങിയെങ്കിലും ഷാനിദിൻ്റെ ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.

Share This Article
Leave a comment