സൽക്കാരങ്ങളിൽ ഇനി ഗ്ലാസ് വെള്ളക്കുപ്പികൾ മാത്രം

At Malayalam
1 Min Read

വിവാഹ സൽക്കാരങ്ങളിൽ നൽകുന്ന പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കി ഇനി മുതൽ ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പുനരുപയോഗം ചെയ്യാനാകാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സംസ്ഥാനത്തെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേയാണ് ഇത്തരം നിർദേശങ്ങൾ കോടതി നൽകിയത്.

100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുന്നതിന് ലൈസൻസ് നിർബന്ധമാണന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ​ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ലൈസൻസ് നൽകാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. സൽക്കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിലവിൽ നിരോധനമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മലയോരമേഖലകളിൽ പ്ലാസ്റ്റിക് നിരോധനം പരിഗണനയിൽ ആണെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയിൽ വിശദീകരിച്ചു. മാലിന്യസംസ്കരണത്തിൽ റെയിൽവേയെ കോടതി രൂക്ഷമായി വിമർശിച്ചു. ട്രാക്കുകൾ മാലിന്യമുക്തമായി സൂക്ഷിക്കാൻ റെയിൽവേയ്ക്ക് ബാധ്യതയുണ്ടന്നും കോടതി ഓർമിപ്പിച്ചു. ട്രാക്കുകളിൽ മാലിന്യം തള്ളാൻ റെയിൽവേ അനുവദിക്കരുത്. ട്രാക്കുകളിലുള്ള മാലിന്യം പൂർണമായി നീക്കണമെന്നും റെയിൽവേയോട് ഹൈക്കോടതി നിർദേശിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment