സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ എം ഡി എം എ വിൽപ്പന നടത്തി വന്നിരുന്ന യുവാവ് എക്സൈസിൻ്റെ പിടിയിലായി. വരാപ്പുഴ ഏലൂക്കര സ്വദേശി മുഹമ്മദ് നസീഫിനെയാണ് വരാപ്പുഴ എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് എം ഡി എം എ അടക്കം മയക്കുമരുന്നുകൾ പിടികൂടിയിട്ടുമുണ്ട്. പ്രതിയിൽ നിന്നും, മയക്കുമരുന്ന് തൂക്കി വിൽക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് വെയിങ്ങ് മെഷീൻ, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകൾ, പണം, മൊബൈൽ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.