വിഴിഞ്ഞം റെയിൽപാത ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും

At Malayalam
1 Min Read

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള റെയിൽ കണക്ടിവിറ്റി പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്താൻ നടപടികൾ സ്വീകരിച്ചതായി മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ ഫണ്ട് കണ്ടെത്തുന്നതിന് പ്രധാൻമന്ത്രി ഗതിശക്തി, സ്കീം ഫോർ സ്പെഷ്യൽ അസിസ്റ്റൻസ് ഫോർ സ്റ്റേറ്റ്സ് കാപ്പിറ്റവൽ ഇൻവെസ്മെന്റ്, സാഗർമാല, റെയിൽ സാഗർ തുടങ്ങിയവയിൽ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.

2028 ഡിസംബറിൽ റെയിൽപാത പൂർത്തിയാക്കാനാണ് ആലോചന. കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയത്. പദ്ധതിയ്ക്കായി ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലായി 4.697 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നത് പുരോഗമിച്ചുവരുന്നു. കൊങ്കൺ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ വിശദപദ്ധതി രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാം.

തുറമുഖത്തുനിന്നും എൻഎച്ച് 66മായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ പോർട്ട് റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഇന്റർസെക്ഷൻ സ്‌കീം എൻഎച്ച്എഐയുടെ പരിഗണനക്കായി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment