ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ നിയമനം നടത്തുന്നു.

At Malayalam
1 Min Read

കോഴിക്കോട് ബാലുശ്ശേരി ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ പനങ്ങാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ രാരോത്ത്മുക്ക്, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ഉമ്മിണിക്കുന്ന് എന്നീ അങ്കണവാടികളിൽ അങ്കണവാടി കം ക്രഷ് ആയി പ്രവര്‍ത്തിക്കുന്നതിന് ക്രഷ് വര്‍ക്കറേയും, ക്രഷ് ഹെല്‍പ്പറേയും നിയമിക്കുന്നതിനായി അതത് വാര്‍ഡിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  

ക്രഷ് വര്‍ക്കര്‍ – യോഗ്യത – പ്ലസ് ടു / തത്തുല്യം. പ്രായം -18 – 35. ക്രഷ് ഹെല്‍പ്പര്‍ – യോഗ്യത – 10 / തത്തുല്യം. പ്രായം -18 – 35. അപേക്ഷ ഫോം ബാലുശ്ശേരി ഐ സി ഡി എസ് ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 10. ഫോണ്‍ – 9188959864, 8943164466

Share This Article
Leave a comment