കണ്ണൂർ പാനൂരിൽ കർഷകനെ കുത്തിയ കാട്ടുപന്നി ചത്തു. കർഷകനെ കുത്തിയ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ദൂരെ നിന്നാണ് പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
പന്നിയുടെ കുത്തേറ്റ കർഷകൻ മരിച്ചിരുന്നു. മൊകേരി വള്ളിയായിയിലെ എ.കെ. ശ്രീധര(75)നാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതിന് കൃഷിയിടത്തിൽ പോയതായിരുന്നു ശ്രീധരൻ. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു ശ്രീധരൻ.
