തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 32,560 രൂപയാണ് ശമ്പളം. മെഡിക്കൽ സൈക്യാട്രിയിൽ എംഫിൽ ബിരുദമുള്ള 18നും 41 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് ആറിനു മുൻപായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തിച്ചേരണം.