പള്ളി പെരുന്നാൾ ആഘോഷത്തിൻ്റെ ജോലികളിൽ ഏർപ്പെട്ടിരുന്ന നാലു പേർ വൈദ്യുതാഘാതമേറ്റ് അതി ദാരുണമായി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ പുത്തൻ തുറൈയിലാണ് സംഭവം. സെൻ്റ് ആൻ്റണിസ് പള്ളിയിലെ പെരുന്നാൾ ആഘോഷത്തിനുള്ള അലങ്കാര പണികൾ നടത്തിയവരാണ് മരണത്തിനിരയായത്.
മദൻ, ശോഭൻ, വിജയൻ, ദസ്തസ് എന്നീ നാലു പേരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചതെന്നാണ് വിവരം. ജോലികൾക്കായി ഉപയോഗിച്ചു കൊണ്ടിരുന്ന ഇരുമ്പു കൊണ്ടുള്ള ഏണി(കോണി) തൊട്ടടുത്തു കൂടി കടന്നുപോയിരുന്ന വൈദ്യുതി കമ്പികളിൽ കുടുങ്ങിയാണ് നാലു പേർക്കും വൈദ്യുതാഘാതമേറ്റത്. നാലു പേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായാണ് വിവരം.