ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

At Malayalam
1 Min Read

കട്ടപ്പന ഗവൺമെന്റ് ഐ ടി ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തസ്തികയിലെ ഒരു ഒഴിവിലേക്ക് മുസ്ലീം വിഭാഗത്തിൽ‍ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. മാർച്ച് അഞ്ചിന് അഭിമുഖം നടക്കും. മുസ്ലീം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും.

ഇലക്ട്രീഷ്യൻ‍ ട്രേഡിൽ എൻ ടി സി / ഐ ടി / ഐ ടി സി യും, മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ എ സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ൽ മൂന്നു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / പവർ ഇലക്ട്രോണിക്സ് & പവർ സിസ്റ്റത്തിൽ എഞ്ചിനീയറിംഗ് എന്നിങ്ങനെ ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

യോഗ്യതയുളള ഉദ്യോഗാർത്ഥികൾ മാർച്ച് അഞ്ച് ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് കട്ടപ്പന ഗവ. ഐ ടി ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, മുസ്ലീം വിഭാഗത്തിലുള്ളവർ വില്ലേജ് ഓഫീസറിൽ താഴെയല്ലാത്ത റവന്യൂ അധികാരികൾ നൽകുന്ന മേൽത്തട്ടിൽപ്പെടുന്നില്ലാ യെന്നുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയും അവയുടെ പകർപ്പുകളുമായി എത്തിച്ചേരണം. ഫോൺ: 04868 – 272216

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment