റാഗിംഗിൽ ജാമ്യവിധി ഇന്ന്

At Malayalam
0 Min Read

കോട്ടയം സര്‍ക്കാർ നഴ്സിങ്ങ് കോളേജിൽ നടന്ന റാഗിംഗ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്നു കോടതി വിധി പറയും. പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ് എൻ ജീവ, എൻ വി വിവേക്, റിജിൽ ജിത് എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്നലെ വാദം കേട്ടിരുന്നു.

പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അവർക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രൊസീക്യൂഷന്‍ വാദിച്ചത്. എന്നാൽ തെറ്റുപറ്റിയെങ്കിലും വിദ്യാർത്ഥികളുടെ പ്രായം കൂടി പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. സംഭവത്തിൽ പൊലീസിനോടും കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.

Share This Article
Leave a comment