കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടിയ ശബ്ദം കേട്ടപ്പോള്‍ പേടിച്ചാണന്ന് ഗുരുവായൂര്‍ ദേവസ്വം ബോർഡ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ഗുരുവായൂര്‍ ദേവസ്വം വൈറ്ററിനറി സര്‍ജൻ ഈ വിശദീകരണം നൽകിയത്.
ഉത്സവത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് എഴുന്നള്ളത്തിനായി കൊണ്ടുവരുന്ന ആനകളെ അസ്വസ്ഥപ്പെടുത്തുന്നുവെങ്കില്‍ എന്തിനാണ് അവിടേക്ക് ആനളെ കൊണ്ടുപോകുന്നുവെന്നായിരുന്നു ഇതിന് മറുപടിയായി ഹൈക്കോടതി ചോദിച്ചത്.