ഐ ടി യിൽ അസി: പ്രൊഫസർ – താൽക്കാലിക ഒഴിവ്

At Malayalam
0 Min Read

സംസ്ഥാനത്തെ ഒരു സർക്കാർ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻഫർമേഷൻ ടെക്നോളജി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. ഇൻഫർമേഷൻ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് എം ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 5 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
പ്രായപരിധി 18 – 50 വയസ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരാണെങ്കിൽ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി കൂടി ഹാജരാക്കണം.

Share This Article
Leave a comment