തൃശൂരിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം, ഒരാൾ വെട്ടേറ്റു മരിച്ചു

At Malayalam
1 Min Read

മൂന്നു സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നത്തിൽ ഒരാൾ വെട്ടേറ്റു മരിച്ചു. മറ്റൊരാളെ വെട്ടേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് സംഭവം. റെയിൽവേ ഗേറ്റിനു സമീപം താമസിക്കുന്ന 41 കാരനായ സേവ്യറാണ് സുഹൃത്തായ വിഷ്ണുവിൻ്റെ വെട്ടേറ്റ് മരിച്ചത്. ഇരുവരുടേയും സുഹൃത്തായ അനീഷും വിഷ്ണുവിൻ്റെ വെട്ടേറ്റ് ആശുപത്രിയിലാണ്.

ഇന്നലെ രാത്രി സേവ്യറും അനീഷും കൂടി തങ്ങളുടെ സുഹൃത്തായ വിഷ്ണുവിൻ്റെ വീട്ടിലെത്തി അയാളെ പുറത്തേക്കു വിളിച്ചു കൊണ്ടു പോയി. പുറത്തു വച്ച് ഇവർ തമ്മിൽ എന്തോ സംസാരിക്കുകയും തുടർന്ന് വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് വിഷ്ണു ഇരുവരേയും വെട്ടിയതായി ദൃക്സാക്ഷികൾ പറയുന്നു. വെട്ടും കുത്തും കൊണ്ടു വീണ സേവ്യർ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചതായി പറയുന്നു. അനീഷിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. വിഷ്ണു ഒളിവിലാണന്നാണ് വിവരം.

നേരത്തേ ഉത്സവത്തിനെത്തിയ മൂവരും തമ്മിൽ എന്തോ കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതായും അത് വലിയ വാക്കു തർക്കത്തിൽ എത്തിയതായും ചിലർ പറയുന്നു. അതിനെ തുടർന്നുള്ള വിഷയങ്ങളാകാം അവസാനം കൊലപാതകത്തിൽ കലാശിച്ചതെന്നാണറിയുന്നത്.

Share This Article
Leave a comment