കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (കെ എച്ച് ഡബ്ല്യു എ) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനിക്ക് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് വക്കീൽ നോട്ടീസയച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താൻ ചെന്നപ്പോള്‍ മന്ത്രിയെ കാണാന്‍ അവരുടെ ഭര്‍ത്താവ് അനുവദിച്ചില്ല എന്ന പരാമര്‍ശത്തിലാണ് നോട്ടീസ് അയച്ചത്. എസ് മിനിയുടെ ഈ പരാമര്‍ശം കളവാണന്ന് നോട്ടീസില്‍ പറയുന്നു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
സമരത്തിന്റെ രണ്ടാം ദിനത്തില്‍ മന്ത്രിയെ കാണാന്‍ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ ഭര്‍ത്താവ് തടഞ്ഞെന്ന് മിനി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം അപ്പോൾ തന്നെ മന്ത്രി വീണാ ജോര്‍ജ് തള്ളിക്കളഞ്ഞിരുന്നു. തന്റെ ഭര്‍ത്താവ് താമസിക്കുന്നത് തൻ്റെ ഔദ്യോഗിക വസതിയിലല്ലെന്നും പത്തനംതിട്ടയിലെ വീട്ടിലേക്കു സമരക്കാര്‍ വന്നതായി തനിക്കറിയില്ലെന്നും വീണ പറഞ്ഞിരുന്നു. സംശയമുണ്ടെങ്കില്‍ സി സി ടി വി പരിശോധിക്കാമെന്നും മന്ത്രി അന്നു തന്നെ പറഞ്ഞിരുന്നു.