കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം പരാതിക്കാർക്ക് തിരികെ കൊടുക്കുമെന്ന് ഇ ഡി. ബാങ്ക് വഴിയാകും പണം തിരികെ നൽകുക. കേസിൽ പ്രതികളായവരുടെ കൈയിൽ നിന്നും കണ്ടുകെട്ടിയ മുഴുവൻ തുകയും ബാങ്കിന് തിരിച്ചു കൊടുക്കുമെന്നും ഇ ഡി. കോടതിയുടെ മേൽനോട്ടത്തിലാവും പണം നൽകുക.
പണം നഷ്ടപ്പെട്ടവർക്ക് ഇതിനോടകം ബാങ്കിനെ സമീപിക്കാമെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. കണ്ടുകെട്ടിയ വസ്തുക്കൾ ബാങ്കിന് ലേലം ചെയ്യാനുള്ള അനുമതിയും ഉണ്ടാകും. എന്നാൽ പരാതിക്കാർക്ക് പണം തിരികെ നൽകാമെന്ന് ഇ ഡി പറഞ്ഞ് മൂന്നു മാസം കഴിഞ്ഞിട്ടും ബാങ്ക് ഇനിയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.