രോമാഞ്ചം ഉണ്ടാക്കുന്നത് പറയാനാകില്ലെന്ന് ബിനോയ് വിശ്വം

At Malayalam
0 Min Read

ബ്രൂവറി പോലുള്ള വിഷയങ്ങൾ മാധ്യമ ചർച്ചയാക്കാൻ താത്പര്യമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പലർക്കും രോമാഞ്ചം ഉണ്ടാക്കുന്ന കാര്യങ്ങൾ പറയാനാകില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വിഷയത്തിലുള്ള നിലപാട് പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും സി പി ഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം പറഞ്ഞു. കേട്ടുനിൽക്കുന്ന നിങ്ങളെ പോലുള്ളവർക്ക് രോമാഞ്ചം ഉണ്ടാക്കാൻ എന്തെങ്കിലും പറയാൻ ആകില്ലെന്നായിരുന്നു മാധ്യമ പ്രവർത്തകരെ ഉദ്ദേശിച്ച് ബിനോയ് വിശ്വം പറഞ്ഞത്.

Share This Article
Leave a comment