ചർച്ചയിലും തൃപ്തനല്ലാതെ തരൂർ, ഇന്ന് കേരളത്തിലെത്തും

At Malayalam
1 Min Read

ശശി തരൂരിൻ്റെ, കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെ പുകഴ്ത്തി എഴുതിയ ലേഖന വിവാദവും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിക്കിടെ ഇന്നലെ ദില്ലിയിൽ നടന്ന ശശി തരൂർ – രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ പൂർണ്ണ സമവായമായില്ല. കോൺഗ്രസ് പാർട്ടിയുടെ നയങ്ങളോട് പൂർണമായും ചേർന്നു നിൽക്കണമെന്ന് ശശി തരൂരിനോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചതായാണ് വിവരം. വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നത് പാർട്ടിയിൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് രാഹുൽ തരൂരിനു നൽകിയ ഉപദേശം. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്മേൽ പാർട്ടി സ്വീകരിച്ച നയവും രാഹുൽ ചൂണ്ടിക്കാട്ടി.

ഇന്ന് ശശി തരൂർ കേരളത്തിൽ എത്തുന്നുണ്ട്. ഇന്നലത്തെ കൂടിക്കാഴ്ചയിൽ തരൂരും അത്ര തൃപ്തനല്ലെന്നാണ് അദ്ദേഹത്തിനോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. കേരളത്തിലെ കോൺഗ്രസ് പാർടി തന്നെ അവഗണിക്കുകയാണെന്ന അഭിപ്രായം ചർച്ചക്കിടയിൽ അദ്ദേഹം രാഹുൽ ഗാന്ധിയോട് പറഞ്ഞതായാണ് വിവരം. കേരളത്തിലെ പാർട്ടിയോടും സമരസപ്പെട്ടു പോകണം എന്നാണത്രേ തരൂരിനോട് രാഹുൽ പറഞ്ഞതെന്നും ഇതിൽ തരൂർ അത്ര തൃപ്തനല്ലെന്നുമാണ് വിവരം.

Share This Article
Leave a comment