മലയാള സിനിമയിലെ നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തിയ പ്രേംനസീർ പുരസ്കാരം അദ്ദേഹത്തിൻ്റെ ഒപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായ ഷീലയ്ക്ക് സമ്മാനിച്ചു.
പ്രേംനസീറിന്റെ ജൻമനാടായ ചിറയിൻകീഴിലെ ശാർക്കര മൈതാനത്ത് നടന്ന പ്രേംനസീർ സ്മൃതി സായാഹ്നം ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയ പുരസ്കാരം മന്ത്രി കെ എൻ ബാലഗോപാലാണ് ഷീലയ്ക്ക് സമ്മാനിച്ചത്.അടൂർ പ്രകാശ് എം പി പ്രശസ്തി പത്രം ഷീലയ്ക്കു കൈമാറി വി ശശി എം എൽ എ, അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ സുഭാഷ്, കൺവീർ എസ് വി അനിലാൽ, ജില്ലാ പഞ്ചായത്ത് അംഗം ഷൈലജാ ബീഗം തുടങ്ങിയവരും ചിറയിൻകീഴിലെ വൻ ജനാവലിയും പരിപാടിയിൽ പങ്കാളികളായി