തൃശൂരിലും കാട്ടാനയാക്രമണത്തിൽ ഒരു മരണം. ഒരു ആദിവാസിയെയാണ് ഇവിടെ കാട്ടാന ചവിട്ടി കൊന്നത്. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം നടന്നത്. പുന്നക്കായ എന്ന വനവിഭവം ശേഖരിക്കാൻ പോയ ആദിവാസിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. വെള്ളച്ചാലിൽ പ്രദേശത്തെ പ്രഭാകരൻ എന്ന അറുപതുകാരനാണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്.