ചോദ്യപേപ്പർ സംബന്ധിച്ച വാർത്തകൾ വസ്തുതാവിരുദ്ധം 

At Malayalam
1 Min Read

എസ് എസ് എൽ സി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ ഇനിയും അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിക്കുന്നു.

എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാഭവൻ മുഖേന സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് സാധാരണയായി ചെയ്യുന്നത്.

ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്കും ആവശ്യമായ ചോദ്യപേപ്പറുകളിലും അധികമാണ് എല്ലാ വർഷവും അച്ചടിക്കുന്നതും നൽകുന്നതും. എന്നാൽ ഇത്തവണ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേയ്ക്ക് ചോദ്യപേപ്പർ നൽകിയപ്പോൾ ഇത്തരത്തിൽ അധികം ചോദ്യപേപ്പറുകൾ നൽകാൻ കഴിഞ്ഞില്ലായെന്നത് വസ്തുതയാണ്. കുറവ് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് ഷൊർണ്ണൂർ ഗവൺമെന്റ് പ്രസ്സിൽ അച്ചടിച്ച് ആദ്യത്തെ രണ്ടു ദിവസത്തെ (ഫെബ്രുവരി 17, 18) നാല് പരീക്ഷകളുടെ ചോദ്യപേപ്പർ ഫെബ്രുവരി16ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ഉളളിൽ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചു. ഫെബ്രുവരി 19 മുതൽ നടക്കാനുള്ള പരീക്ഷകളുടെ അധിക ചോദ്യപേപ്പറുകൾ ഇന്ന് (ഫെബ്രുവരി 17) ഉച്ചയ്ക്ക് ഒരു മണിയോടെ എല്ലാ ഇടത്തും വിതരണം പൂർത്തിയാക്കിയിട്ടുണ്ട്.

ഈ വർഷത്തെ എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ആദ്യ ദിവസത്തെ പരീക്ഷ കഴിഞ്ഞപ്പോൾ ചോദ്യ പേപ്പറുകളുടെ കുറവു മൂലം ഒരു പരീക്ഷാ കേന്ദ്രത്തിലും പരീക്ഷ നടത്തിപ്പിന് തടസ്സം വന്നിട്ടില്ല. ഇതു സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വന്ന വാർത്ത തികച്ചും വസ്തുതാ വിരുദ്ധമാണന്ന് പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിൽ നിന്ന് അറിയിച്ചു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment