കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ടു മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമാണ്. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലന്നും പരാതിയിൽ പറയുന്നു. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കൊയിലാണ്ടി പൊലീസില്‍ കുടുംബം പരാതി നൽകുകയും ചെയ്തു.