സി പി ഐ (എം) പാർടി കോൺഗ്രസിനു മുന്നോടിയായി മാർച്ച് ആറുമുതൽ ഒമ്പതുവരെ കൊല്ലത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ഫെബ്രുവരി 17ന് ആചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
സംസ്ഥാന സെക്രട്ടറിയറ്റംഗമായിരുന്ന എൻ ശ്രീധരന്റെ ചരമദിനമാണ് ഫെബ്രുവരി 17.
തെക്കൻ കേരളത്തിൽ കമ്യൂണിസ്‌റ്റ് പാർടി കെട്ടിപ്പടുക്കുന്നതിലും സി പി ഐ (എം) നെ വളർത്തുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ച എൻ എസ് 1985 ഫെബ്രുവരി 17ന് വാഹനാപകടത്തിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ അനുസ്‌മരണദിവസമായ തിങ്കളാഴ്‌ച സംസ്ഥാനത്തെ മുഴുവൻ ഘടകങ്ങളുടെയും നേതൃത്വത്തിൽ പാർടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും സമ്മേളനത്തിന്റെ സന്ദേശമുയർത്തി പതാകയുയർത്തുമെന്നും നേതാക്കൾ പറഞ്ഞു.