വിവാദങ്ങൾ നിർത്തി ഒന്നിച്ചു നിൽക്കേണ്ടിടത്ത് ഒന്നിച്ചു നിൽക്കു എന്ന് പി രാജീവ്

At Malayalam
1 Min Read

ശശി തരൂരിൻ്റെ ലേഖനവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവാദങ്ങൾക്കുള്ള ഒരു കാരണമായി മാറ്റരുതെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്. കഴിഞ്ഞ കുറെ മാസങ്ങളായുള്ള കഠിനാധ്വാനത്തിൻ്റെ ഫലമായാണ് അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് അടുത്തയാഴ്ച വേദിയൊരുങ്ങുന്നത്. അന്താരാഷ്ട്ര കമ്പനികളും ആഗോള പ്രശസ്തരായ സംരംഭകരും കേരളത്തിലെത്തുമ്പോൾ ഇവിടെ സങ്കുചിത തർക്കങ്ങൾ നടക്കുകയാണെന്ന പ്രതീതി ഉളവാക്കുന്നത് നാടിന് ഒട്ടും ഗുണം ചെയ്യില്ല. കേരളം ഞങ്ങൾക്കു മാത്രം അവകാശപ്പെട്ടതല്ല. കേരളത്തിൽ ജീവിക്കുന്നവരും മറ്റു വിവിധ ഇടങ്ങളിലേക്കു കുടിയേറിയവരും ഏറെ പ്രതീക്ഷയോടെയാണ് നിക്ഷേപക സംഗമത്തെ നോക്കിക്കാണുന്നത്. നിക്ഷേപക സംഗമത്തിലേക്ക് പ്രതിപക്ഷത്തേയും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരേയും ഇതിനോടകം ക്ഷണിച്ചിട്ടുമുണ്ട്.

നിക്ഷേപക സംഗമത്തിനു മുന്നോടിയായി നടത്തിയ കോൺക്ലേവിൽ വിപ്രോ , ഭാരത് ബയോടെക് എന്നീ കമ്പനികളാണ് കെ – സ്വിഫ്റ്റ് വഴി അതിവേഗം അനുമതി ലഭിച്ച കാര്യം പങ്കു വച്ചത്.

കോൺഗ്രസിലെ തർക്കങ്ങൾ അവർ അവിടെ തന്നെ പരിഹരിക്കട്ടെയെന്നും മന്ത്രി പി രാജീവ് തുടർന്നു പറഞ്ഞു. സർക്കാരുകൾ വരും പോകും. കേരളത്തിൻ്റെ വലിയ നേട്ടങ്ങൾ ലോകത്തിനു മുന്നിൽ ഇപ്പോഴുമുണ്ട്. ഇവിടെ തർക്കമാണെന്ന പ്രതീതി സൃഷ്ടിക്കരുത്. ഭാവി തലമുറയെ ഓർത്ത് സങ്കുചിത താൽപര്യങ്ങളിൽ നിന്ന് നമ്മൾ പുറത്ത് കടന്നേ മതിയാകൂ. കേരളത്തിൻ്റെ പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതെന്നും പി രാജീവ് പറഞ്ഞു.

Share This Article
Leave a comment