വ്യാജ കൈത്തറി ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ഈടാക്കുമെന്ന്

At Malayalam
0 Min Read

കൈത്തറി ഉൽപ്പന്നങ്ങൾ എന്ന വ്യാജേന പവർലൂം ഉൽപ്പന്നങ്ങൾ വിൽക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. ഹാൻഡ്ലൂം ആക്ട് 1985 പ്രകാരം അത്തരം ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി വിൽപ്പന നടത്തിയ സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. 

‘കൈത്തറി വസ്ത്രങ്ങൾ’ എന്ന ബോർഡ് പ്രദർശിപ്പിച്ച് വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് കൈത്തറി ആൻഡ് ടെക്സ്റ്റയിൽസ് ഡയറക്ടർ അറിയിച്ചു. ഇത്തരം ഉല്പനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും വഞ്ചിതരാകരുതെന്നും അധികൃതർ അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment