വി സി യ്ക്കു ഒരാഴ്ചക്കുള്ളിൽ ആനുകൂല്യങ്ങൾ നൽകാൻ ഉത്തരവ്

At Malayalam
0 Min Read

മുൻ കേരള സാങ്കേതിക സ‍ർവകലാശാല വൈസ് ചാൻസലർ സിസ തോമസിന് ഒരാഴ്ചക്കകം സംസ്ഥാന സർക്കാർ പെൻഷനും കുടിശികയും നൽകണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് നൽകി. 2023 ൽ വിരമിച്ച സിസ തോമസിന് ഇതുവരെയും സർക്കാർ ആനുകൂല്യങ്ങളൊന്നും തന്നെ നൽകിയിരുന്നില്ല.

സർക്കാറിന് തിരിച്ചടി നൽകികൊണ്ടാണ് സിസയുടെ പരാതിയിൽ ട്രിബ്യൂണലിൻ്റെ ഉത്തരവ് ഇപ്പോൾ വന്നിരിക്കുന്നത്. സർക്കാർ നോമിനികള മറികടന്ന് അന്നത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനാണ് സിസ തോമസിനെ കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിച്ചത്.

Share This Article
Leave a comment