അമ്മയുടെ ആൺ സുഹൃത്തിനെ മകൻ കൊന്നു

At Malayalam
0 Min Read

ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ മാതാവിന്റെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തി മകൻ. പുന്നപ്ര സ്വദേശി ദിനേശനാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 53 വയസായിരുന്നു. വൈദ്യുതാഘാതം ഏൽക്കാൻ വീട്ടിൽ തന്നെ കെണിയൊരുക്കിയായിരുന്നു കൊലപാതകം നടത്തിയത്.

ദിനേശൻ മരിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം പാടത്തു കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പുന്നപ്ര സ്വദേശികളായ അച്ഛനും അമ്മയും മകനും പൊലിസ് പിടിയിലാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പൊലിസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Share This Article
Leave a comment