പാതിവിലയിൽ ഫുൾ അന്വേഷണം വരുന്നു

At Malayalam
1 Min Read

പാതിവില തട്ടിപ്പു കേസിൽ സംസ്ഥാനത്ത് ആകമാനം അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡി വൈ എസ്‌ പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ രൂപീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ലോക്കൽ പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തിൽ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌ പി സോജനാണ് നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകൾ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തന്നെ വിശ്യമായി അന്വേഷിക്കും. ജില്ലകളിലാകെയുള്ള കേസുകൾ ക്രൈം ബ്രാഞ്ച് എ ഡി ജി പി പരിശോധിക്കുകയും ചെയ്യും.

പാലക്കാട് ഒറ്റപ്പാലത്ത് രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സോഷ്യോ ഇകണോമിക് ആൻഡ് എൻവയോൺമെൻ്റൽ ഡവലപ്മെൻ്റ് എന്ന സൊസൈറ്റിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സൊസൈറ്റിയുടെ ഏരിയാ കോ – ഓർഡിനേറ്റർമാരായ ശ്രീജ ദേവദാസും അനിതയുമാണ് പ്രതികൾ. മനിശ്ശേരി, കണ്ണിയംപുറം സ്വദേശികളുടെ പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പാതി വിലക്കു സ്കൂട്ടർ വാഗ്ദാനം ചെയ്ത് ഇരുവരിൽ നിന്നുമായി പണം തട്ടിയെന്നാണു കേസ് രാജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment