മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. അട്ടപ്പാടിയില്‍ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്. ആനമൂളിക്ക് സമീപം ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരെ മണ്ണാര്‍ക്കാടുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരിക്കുകളൊന്നും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Recent Updates