വയനാട് തലപ്പുഴയിൽ കടുവ ജനവാസ മേഖലയിൽ എത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കടുവ ഇറങ്ങിയ പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയായിരുന്നു.
വാഴത്തോട്ടത്തിൽ കടുവയെയും രണ്ടു കുട്ടികളെയും കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. വാഴത്തോട്ടത്തിൽ പുല്ലരിയാൻ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. പ്രദേശത്ത് 20 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വനംവകുപ്പ് സ്ഥലത്ത് തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്.