വാഹനാപകടത്തിൽ മരിച്ചു.

At Malayalam
1 Min Read

സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് (36) ആണ് മരിച്ചത്. തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറൽ മാനേജറാണ്‌. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരുമായിരുന്നു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴയിൽ ഞായർ രാത്രി 9.15 ഓടെയാണ് അപകടം സംഭവിച്ചത്.

ആദർശ്‌ സഞ്ചരിച്ച കാറിൽ ചരക്കുമായി വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. അഗ്നിരക്ഷാസേന എത്തിയാണ് യുവാവിനെ പുറത്തെടുത്തത്. ആദർശ്‌ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. അമ്മ: ലീനാകുമാരി. ആദർശിൻ്റെ അച്ഛനും അമ്മയും കൊല്ലം ജില്ലയിലെ ചിതറ സ്വദേശികളാണ്. ഭാര്യ: മേഘ. മകൻ: ആര്യൻ. സഹോദരൻ: ഡോ. ആശിഷ്‌.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment