8 വയസുകാരൻ കനാലിൽ വീണുമരിച്ചു

At Malayalam
0 Min Read

കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് പൊലിസ് അറിയിച്ചു.

Share This Article
Leave a comment