മദ്യഷോപ്പിനു മുന്നിൽ കൂട്ടയടി, യുവാക്കൾ പിടിയിൽ

At Malayalam
1 Min Read

ബിവറേജസ് ഷോപ്പിനു മുന്നിൽ പാർക്കിം​ഗിനെ ചൊല്ലി അടിയുണ്ടാക്കി യുവാക്കൾ. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ബിവേറജസ് ഷോപ്പിനു മുൻപിലാണ് മദ്യം വാങ്ങാനെത്തിയവർ‌ തമ്മിൽ അടിപിടിയുണ്ടായത്. ശരിയായ രീതിയിലല്ല വണ്ടി പാർക്ക് ചെയ്തത് എന്നതിനാണ് ബിയർ കുപ്പികളും മരക്കഷണങ്ങളും കൊണ്ട് മദ്യം വാങ്ങാനെത്തിയവരെ യുവാക്കൾ മ‍ർദിച്ചത്.

ഇതു മായി ബന്ധപ്പെട്ട് പാരിപ്പള്ളി കല്ലുവാതുക്കൽ ശ്രീരാമവിലാസം വീട്ടിൽ വിഷ്ണു, ചിറക്കര ഹരിതശ്രീയിൽ ശരത് എന്നിവരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യം വാങ്ങാനെത്തിയ പാരിപ്പള്ളി സ്വദേശി വീനസിനെയും സുഹൃത്തുക്കളേയുമാണ് പ്രതികൾ മർദ്ദിച്ചത്. വാഹനം പാ‍ർക്കു ചെയ്യാൻ അറിയില്ലേ എന്നു ചോദിച്ചു തുടങ്ങിയ യുവാക്കൾ തുടർന്ന് രൂക്ഷ ഭാഷയിൽ പ്രതികരിക്കാനും തുടങ്ങി. പിന്നീട് വാക്കേറ്റം കയ്യേറ്റത്തിൽ കലാശിക്കുകയും നിരവധി പേർക്ക് മർദ്ദനമേൽക്കുകയും ചെയ്തു.

Share This Article
Leave a comment