നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് രണ്ട് മരണം

At Malayalam
0 Min Read

പത്തനംതിട്ടയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ആറന്മുള മാലക്കരയിലാണ് സംഭവം. റൈഫിൾ ക്ലബ്ബിന്റെ മതിലാണ് ഇടിഞ്ഞുവീണത്. ഇതര സംസ്ഥാനക്കാരായ നിർമാണത്തൊഴിലാളികളാണ് മരിച്ചത്. മൂന്നുമണിയോടെയാണ് അപകടം നടന്നത്. നാലു തൊഴിലാളികളാണ് അപകടസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു.

കരിങ്കല്ല് അടുക്കി മതിൽ നിർമിക്കുന്നതിനിടെ ഇടിഞ്ഞ് കല്ലുകൾ തൊഴിലാളികളുടെ ശരീരത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു.

Share This Article
Leave a comment