38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണം. വനിതകളുടെ തായ്‌ക്വോണ്ടോ ക്യോരുഗിയിൽ മാർഗരറ്റ് മരിയ റെജിയാണ് സ്വർണം നേടിയത്. 67 കിലോ വനിതാ വിഭാഗത്തി ലാണ് സ്വർണ നേട്ടം. ഇതോടെ 11 സ്വർണമാണ് ദേശീയ ഗെയിംസിൽ കേരളം നേടുന്നത്.
തായ്‌ക്വോണ്ടോ 63 കിലോ ക്യോരുഗി പുരുഷ വിഭാഗത്തിൽ ബി ശ്രിജിത്ത് വെങ്കലവും നേടി. ഇന്ന് വിവിധ ഇനങ്ങളിലായി കേരളം 7 വെങ്കലം നേടിയിരുന്നു. ഇതോടെ 11 സ്വർണവും 14 വെങ്കലവും 9 വെള്ളി മെഡലുകളും നേടി കേരളം ഒമ്പതാം സ്ഥാനത്താണ്.