മലയാളിയായ നഴ്സിംഗ് വിദ്യാർഥിനി കർണാടകയിലെ കോളജിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് രണ്ടു പേർക്ക് സസ്പെൻഷൻ. കോളജ് പ്രിൻസിപ്പാളിനേയും കോളജിലെ അസിസ്റ്റൻ്റ് പ്രൊഫസറേയുമാണ് സസ്പെൻ്റ് ചെയ്തത്. അനാമിക എന്ന മലയാളി വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഇരുവരേയും സസ്പെൻ്റ് ചെയ്തത്. അനാമികയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ഹാരോഹള്ളി പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അനാമിക കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ ആരോപിച്ചത്. കോളജ് അധികൃതരുടെ മാനസിക പീഡനം തന്നെയാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ആരോപിച്ച് കോളജ് വിദ്യാർഥികൾ പ്രതിഷേധ സമരം നടത്തിയിരുന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിയാണ് അനാമിക.