കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ആംബുലന്‍സും ബ്രോയിലർ കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എം സി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് ഇന്നലെ അര്‍ധ രാത്രിക്കുശേഷമാണ് അപകടമുണ്ടായത്.