മലപ്പുറം തൃക്കലങ്ങോട് കാരക്കുന്നിൽ പെൺകുട്ടിയെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആമയൂർ റോഡ് പുതിയത്ത് വീട്ടിൽ ഷേർഷ സിനിവറി (ഇബ്നു)ന്റെ മകൾ ഷൈമ സിനിവർ (18) ആണ് തൂങ്ങിമരിച്ചത്. തിങ്കൾ വൈകിട്ട് 5.30ഓടെയാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അടുത്ത ദിവസം നിക്കാഹ് ചടങ്ങുകൾ നടക്കാനിരിക്കെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ പെൺകുട്ടിയുടെ സുഹൃത്തെന്ന് സംശയിക്കുന്ന യുവാവും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൈമയുടെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ട നടപടികൾക്കുശേഷം ഉച്ചക്ക് കാരക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഉമ്മ: സുനീറ. സഹോദരങ്ങൾ: തസ്നി സിനിവർ, നിഷാൽ. മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.