കിഫ്ബി റോഡുകളിൽ ടോളിന് ശ്രമിക്കരുതെന്ന് രമേശ് ചെന്നിത്തല

At Malayalam
1 Min Read

സംസ്ഥാനത്ത് കിഫ്ബി നിർമ്മിച്ച റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള സർക്കാരിൻ്റെ നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കിഫ്ബി ഒരു വെള്ളാനയാണന്ന് ഞങ്ങൾ പണ്ടേ തന്നെ പറഞ്ഞിരുന്നതാണ്. ഈ പ്രസ്ഥാനം ഇനി ഒരു ശാപമായി തുടരരുത്. കേരളത്തിൽ റോഡുകളിലെ യാത്ര പണ്ടേ തന്നെ സൗജന്യമാണ്. ഒരിക്കലും റോഡിലൂടെ യാത്ര ചെയ്യുന്നതിന് ജനങ്ങൾ ടോൾ കൊടുക്കേണ്ടി വന്നിട്ടില്ല.

റോഡ് ഉപയോഗിക്കുന്നു എന്നു കരുതി ടോൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.
കിഫ്ബി ഒരു വെള്ളാനയാണ് എന്ന് ഞങ്ങൾ അന്നു പറഞ്ഞപ്പോൾ ഞങ്ങളെ പരിഹസിച്ച ആളുകളുണ്ട്. അവർ ഇപ്പോൾ ഇതിനു മറുപടി പറയണം.

റവന്യൂ ജനറേഷനെ കുറിച്ചും ഞങ്ങൾ അന്നുതന്നെ സൂചിപ്പിച്ചതാണ്. അന്ന് ഇവരാരും മിണ്ടിയില്ല, എതിരായി ഒരു വാക്കും പറഞ്ഞുമില്ല. റവന്യൂ ജനറേഷന് ആവശ്യമായ പദ്ധതികൾ കണ്ടെത്തി നടപ്പിലാക്കുകയാണ് വേണ്ടത്. അല്ലാതെ ജനങ്ങളുടെ തലയിൽ ടോൾ ഭാരം കൂടി അടിച്ചേൽപ്പിക്കുകയല്ല ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത്.
വരുമാനം ഉണ്ടാകുന്ന പദ്ധതികളിൽ മുതൽ മുടക്കാൻ ഇവർ തയ്യാറാവാത്തത് കൊണ്ടാണ് ഇന്ന് ഈ വലിയ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. വരുമാനം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതികൾ അടിയന്തരമായി സംസ്ഥാനത്ത് നടപ്പാക്കുകയാണ് വേണ്ടത്. ടോൾ ഈടാക്കാനുള്ള ഏത് നീക്കത്തിനെതിരെയും വൻപ്രതിഷേധം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

- Advertisement -
Share This Article
Leave a comment