ആദായ നികുതി പരിധി ഉയർത്തി

At Malayalam
1 Min Read

പന്ത്രണ്ട് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി മുതൽ ആദായ നികുതി അടക്കേണ്ടതില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരമൻ. പുതിയ ആദായ നികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ബിഹാറിനായി വൻ പ്രഖ്യാപനങ്ങളാണുണ്ടായത്. ബിഹാറിന് വാരിക്കോരി നൽകിയപ്പോൾ ഇത്തവണയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ തഴഞ്ഞു.

മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്തിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് ബജറ്റിൽ അറിയിച്ചു. ഇതോടൊപ്പം ഐഐടി പാട്ന നവീകരിക്കുമെന്നും പുതിയ ഫുഡ് ടെക്നേനോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും ബജറ്റിൽ അറിയിച്ചു. ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ടായി. പട്ന വിമാനത്താവള നവീകരണത്തിനായി കൂടുതൽ തുക വിലയിരുത്തി. കുംഭമേളയെ ചൊല്ലി സഭയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചത്.

Share This Article
Leave a comment