ജ്യോത്സ്യനെ വീണ്ടും ചോദ്യം ചെയ്യുന്നു, പണം കൊടുത്തുവെന്ന് ആവർത്തിച്ച് ശ്രീതു

At Malayalam
1 Min Read

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജ്യോത്സ്യൻ ദേവീ ദാസനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്. പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിൻ്റെ അമ്മയോടുള്ള വ്യക്തി വിരോധത്തിനപ്പുറത്ത് വേറേ കാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി മാനസിക വിദഗ്ധരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ അടുത്ത നീക്കം.

തൻ്റെ താല്പര്യങ്ങൾക്ക് എതിരു നിന്നതിനാൽ സഹോദരി ശ്രീതുവിനോടു തോന്നിയ വിരോധമാണ് കുഞ്ഞിൻ്റെ കൊലക്ക് കാരണമെന്നാണ് ഹരികുമാർ മൊഴി നൽകിയിരുന്നത്. പക്ഷെ ഇതിനപ്പുറത്തുള്ള സാധ്യതകൾ കൂടി പരിശോധിക്കാൻ പൊലീസ് നീക്കം നടത്തുന്നത്. സാമ്പത്തിക ഇടപാടുകൾ, അന്ധവിശ്വാസം എന്നിവയും അന്വേഷിക്കുന്നുണ്ട്. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളിലും ഒരുപാട് ദുരൂഹതയുള്ളതായും പൊലിസ് കരുതുന്നുണ്ട്. വീട് വാങ്ങിത്തരാനായി ജ്യോത്സൻ ദേവീദാസന് 35 ലക്ഷം രൂപ നൽകിയെന്ന് ഇന്നലെ ചോദ്യം ചെയ്തപ്പോഴും ശ്രീതു ആവർത്തിച്ചു.

ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച ജോത്സ്യൻ ദേവീദാസനെ ഇന്നും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ശ്രീതുവിൻ്റെ പണം വാങ്ങിയിട്ടില്ലെന്ന് ആവർത്തിക്കുന്ന ദേവീദാസൻ ശ്രീതുവിനെ കുറ്റപ്പെടുത്തുന്നുമുണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങാനായി തിങ്കളാഴ്ച്ച അപേക്ഷ സമർപ്പിക്കും. മാനസിക ആരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇയാളെ ചോദ്യം ചെയ്യാനാണ് നീക്കം.

Share This Article
Leave a comment