ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ സ്കോളർഷിപ്പ് സെക്ഷനിൽ സൂപ്പർവൈസർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ഫെബ്രുവരി ആറിന് അഭിമുഖം നടത്തുന്നു. എം സി എ അല്ലെങ്കിൽ ബി ടെക് (കമ്പ്യൂട്ടർ സയൻസ് / ഐ ടി ) അല്ലെങ്കിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ പി ജി ഡി സി എയാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം രാവിലെ 10.30 ന് തിരുവനന്തപുരം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ (സമസ്ത ബിൽഡിംഗ്, മേലേ തമ്പാനൂർ, തിരുവനന്തപുരം) നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.