ഒഡെപെക് വഴി സൗദിയിലേക്ക് നഴ്സുമാരെ (വനിതകൾ മാത്രം) തെരെഞ്ഞെടുക്കുന്നു

At Malayalam
1 Min Read

നഴ്സിങ്ങിൽ ബിരുദവും ഏതെങ്കിലും പ്രമുഖ ആശുപത്രിയിൽ ചുരുങ്ങിയത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ളവരും ഡാറ്റാഫ്ലോ കഴിഞ്ഞിട്ടുള്ളവരുമായ വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അവസരമുള്ളത്. പ്രോമെട്രിക് പരീക്ഷ പാസായവർക്ക് മുൻഗണന ലഭിക്കും. പ്രായം 40 വയസ്സിൽ താഴെ, ശമ്പളം : 4,110 സൗദി റിയാൽ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, ആധാർ, തൊഴിൽ പരിചയം, രജിസ്ട്രേഷൻ, പാസ്സ്പോർട്ട് (6 മാസം കുറയാതെ കാലാവധി ഉണ്ടായിരിക്കണം) ഡാറ്റാഫ്ലോ, പ്രോമെട്രിക് സർട്ടിഫിക്കറ്റ് എന്നിവ ഫെബ്രുവരി 10 നു മുൻപ് GCC@odepc.in എന്ന ഇ മെയിലിലേക്കു അയക്കുക. വിസ, ടിക്കറ്റ്, താമസ സൗകര്യം എന്നിവ സൗജന്യമാണ് . കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ :0471 – 2329440 / 41 / 42 / 45 / 6238514446. ഈ റിക്രൂട്മെന്റിനു സർവീസ് ചാർജ് ബാധകമാണ്. ഒഡെപെകിന് മറ്റ് ശാഖകളോ ഏജൻറുമാരോ ഒന്നുമില്ല.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment